തോല്‍വി മറികടക്കാൻ സിപിഎം നിര്‍ദേശം, ഇനി ഡബിള്‍ എൻജിൻ സര്‍ക്കാര്‍
തിരഞ്ഞെടുപ്പുപരാജയം മറികടക്കാൻ സർക്കാർ ഡബിള്‍ എൻജിനോടെ പ്രവർത്തിക്കണമെന്ന് സി.പി.എം. ഇനിയുള്ള രണ്ടുവർഷം രണ്ടു തിരഞ്ഞെടുപ്പുകളാണ് മുന്നണിക്കു നേരിടേണ്ടത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടി ശക്തികേന്ദ്രങ്ങളില്‍ വോട്ടുചോർന്നു. 11 സിറ്റിങ് മണ്ഡലങ്ങളില്‍ മൂന്നാംസ്ഥാനത്തേക്കു പോയി.ഇതിനെയെല്ലാം മറികടന്ന് തുടർഭരണം ഉറപ്പാക്കണമെങ്കില്‍ സർക്കാർ പ്രവർത്തനം ജനവിശ്വാസംനേടി ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം മറികടക്കാൻ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞത് ഭരണ-രാഷ്ട്രീയപ്രവർത്തനം ഏകോപിപ്പിച്ച് നടപ്പാക്കിയതിലൂടെയാണ്. സമാനരീതിയിലുള്ള കർമപദ്ധതി സർക്കാർതലത്തിലും അത് ജനങ്ങളിലെത്തിക്കാനുള്ള രാഷ്ട്രീയപദ്ധതി പാർട്ടി-മുന്നണി തലത്തിലും വേണമെന്നാണ് വിലയിരുത്തല്‍.
സർക്കാർ തിരുത്തണമെന്ന പ്രചാരണം, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സർക്കാരിനെതിരേനടത്തുന്ന രാഷ്ട്രീയായുധമായാണ് സി.പി.എം. കാണുന്നത്. തിരുത്താൻ തെറ്റായ കാര്യങ്ങളിലേക്കു മാറിയിട്ടില്ല. പകരം, ജനവിശ്വാസം ആർജിക്കണം. ഇതിനായി, മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ എല്ലാ വകുപ്പുകളിലും ഇടപെടലുണ്ടാകണം. വോട്ടുകണക്കുകള്‍ പരിശോധിച്ചും ജില്ലാതലത്തിലുള്ള വിലയിരുത്തല്‍ മനസ്സിലാക്കിയുമായിരിക്കും നടപടികള്‍. ഇതിനായി അഞ്ചുദിവസം നീളുന്ന നേതൃയോഗം 16 മുതല്‍ ചേരുന്നുണ്ട്.
Comments (0)