പുത്തൻ KSEB ആപ്പ് റെഡി: എത്ര ബില്ലും ഒന്നിച്ചടയ്ക്കാം, ബിൽ സ്വയം കണക്കുകൂട്ടാം, കറന്റ് പോയാൽ പരാതിപ്പെടാം…
കാലത്തിനൊത്ത് കോലം മാറാതെ ഇപ്പോഴും പഴയ ചിട്ടകളും വട്ടങ്ങളുമൊക്കെയായി തുടരുന്നു എന്നതാണ് സർക്കാർ സംവിധാനങ്ങളെപ്പറ്റി പൊതുവേയുള്ള പരാതി.എന്നാല്‍ പല മേഖലകളിലും ഇപ്പോള്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബില്ലുകളും മറ്റും ഓണ്‍ലൈനായും അടയക്കാനും പല വിധ സേവനങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാനും അതിന്റെ പുരോഗതി അറിയാനുമൊക്കെ ഇന്ന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളില്‍ ജനങ്ങളുമായി ഏറെ അടുത്ത് സമ്ബർക്കം പുലർത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒന്നാണ് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (Kerala State Electricity Board) അഥവാ കെഎസ്‌ഇബി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മുൻപ് കെഎസ്‌ഇബി ബില്ലുകള്‍ അടയ്ക്കുക എന്നത് പലർക്കും അര ദിവസത്തെ പണിയായിരുന്നു. അതിനാല്‍ത്തന്നെ പലരും അടുത്തുള്ള വീടുകളിലെ പയ്യന്മാരോ, വയസായ ആളുകളോ ആരെങ്കിലും കറന്റ് ചാർജ് അടയ്ക്കാൻ പോകുമ്ബോള്‍ അവരെ ബില്ലും പണവും ഏല്‍പ്പിക്കുകയായിരുന്നു പതിവ്. അവർ ക്യൂ നിന്ന് പല ബില്ലുകള്‍ ഒന്നിച്ച് അടച്ച് തിരികെ പോരുമായിരുന്നു.
ഓണ്‍ലൈൻ വഴി പേയ്മെന്റ് നടത്താം എന്ന നില വന്നതോടുകൂടി ആ ചടങ്ങ് ഏറെക്കുറെ അവസാനിച്ചു. എങ്കിലും ഓണ്‍ലൈൻ വഴി പണം അടയ്ക്കാനും പലർക്കും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ കെഎസ്‌ഇബിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇപ്പോള്‍ അവരുടെ ആപ്പ് ( KSEB Mobile App) വഴി ഉപയോക്താക്കള്‍ക്ക് അനായാസം നിർവഹിക്കാൻ സൗകര്യം ഒരുങ്ങിയിരിക്കുന്നു.ക്വിക്ക് പേ, ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാനുള്ള സംവിധാനം, ബില്ലുകള്‍ ഒരുമിച്ചടയ്ക്കാനുള്ള സൗകര്യം, ഫോണ്‍ നമ്ബർ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, സേവനങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാകാനുള്ള സൗകര്യം, അനായാസം ലോഗിൻ ചെയ്യാനുള്ള സൗകര്യം, ബില്‍ കാല്‍ക്കുലേറ്റ് ചെയ്യാനുള്ള സൗകര്യം, പഴയ ബില്ലുകള്‍ കാണാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി ഉപയോഗങ്ങള്‍ക്ക് ഈ ആപ്പ് പ്രയോജനപ്പെടുത്താനാകും.
നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെഎസ്‌ഇബി മൊബൈല്‍ ആപ്ലിക്കേഷൻ ഇപ്പോള്‍ IOS/ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ് എന്ന് ബോർഡ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. കെഎസ്‌ഇബിയുടെ പേരില്‍ വ്യാജ ആപ്പുകളും മറ്റും ഉപയോഗിച്ചും വ്യാജ ലിങ്കുകള്‍ ഉപയോഗിച്ചും സൈബർ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അത്തരം തട്ടിപ്പുകളില്‍ ചെന്ന് ചാടാതിരിക്കാനും കെഎസ്‌ഇബിയുടെ ഈ ഔദ്യോഗിക ആപ്പ് സഹായിക്കും.
ആപ്പില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച് കെഎസ്‌ഇബി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വിവരങ്ങള്‍ ഇതാ: * ബില്ലുകള്‍ ഒരുമിച്ചടയ്ക്കാം: രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമർ നമ്ബരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. കണ്‍സ്യൂമർ നമ്ബരുകള്‍ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്മെൻ്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും അവസരമുണ്ട്.രജിസ്റ്റർ ചെയ്യാതെ തന്നെ ക്വിക്ക് പേ: ആപ്പ്ലില്‍ ലോഗിൻ ചെയ്യാതെതന്നെ13 അക്ക കണ്‍സ്യൂമർ നമ്ബരും മൊബൈല്‍ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്മെൻ്റ് ചെയ്യാം. * ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം: വൈദ്യുതി സംബന്ധമായ പരാതികള്‍ തികച്ചും അനായാസം രജിസ്റ്റർ ചെയ്യാം.
Comments (0)