നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ട് സീറ്റിലെ ഉജ്വല വിജയവുമായി യുഡിഎഫ് ഇന്ന് നിയമസഭാ സമ്മേളനത്തിനെത്തുന്പോള്‍ സംസ്ഥാന സർക്കാരിനെതിരേ ശക്തമായ പോരാട്ടത്തിന് സഭാതലം വേദിയാകും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സർക്കാരിനെ ജനങ്ങള്‍ എത്രമാത്രം തിരസ്കരിച്ചു എന്നു ചൂണ്ടിക്കാട്ടാനായി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം തന്നെയാവും ആദ്യ ദിനങ്ങളില്‍ സഭയില്‍ പ്രതിപക്ഷം ഉയർത്തുക. സർക്കാരിനെ ആദ്യദിനം തന്നെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ബാർകോഴ വിവാദത്തില്‍ ഇന്ന് യുഡിഎഫിന്‍റെ നിയമസഭാ മാർച്ച് നടക്കുന്നുണ്ട്. ഇന്ന് ആരംഭിക്കുന്ന സഭാ സമ്മേളനം ജൂലൈ 25നാണ് അവസാനിക്കുന്നത്.
Comments (0)