Posted By Anuja Staff Editor Posted On

ചക്രവാതച്ചുഴി; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ, ഇടിമിന്നൽ മുന്നറിയിപ്പ്; ജാഗ്രത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത. കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലർ‌ട്ടും നല്‍കിയിട്ടുണ്ട്ട. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നല്‍കിയിട്ടുള്ളത്. ഇടിമിന്നലിനും സാധ്യതയുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പുലർത്തേണ്ടതാണ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍‌ മത്സ്യബന്ധവിലക്കും തുടരുകയാണ്. ഇവിടങ്ങളില്‍‌ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില സമയങ്ങില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള, തമിഴ്നാട് തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത പ്രവചിക്കപ്പെടുന്നു.

മാറാത് വാഡയ്‌ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലത്തലാണ് മഴ ശക്തി പ്രാപിക്കുകയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ വരും ദിവസങ്ങളില്‍‌ ഇടി മിന്നലിനും കാറ്റോട് കൂടിയ മഴയ്‌ക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *