Posted By Anuja Staff Editor Posted On

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് സമ്മാനം; മൂന്ന് മാസത്തെ സൗജന്യ മൊബൈൽ റീചാർജോ? വസ്തുതയറിയാം

2024ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വീണ്ടും പ്രധാനമന്ത്രിയായതിൻ്റെ സന്തോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 749 രൂപയുടെ മൂന്ന് മാസത്തെ റീചാർജ് മുഴുവൻ ഇന്ത്യക്കാർക്കും സൗജന്യമായി നല്‍കുന്നു.അതിനാല്‍ റീചാർജ് ചെയ്യാൻ ഇപ്പോള്‍ പോകുക,

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ചുവടെയുള്ള നീല കളർ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൗജന്യ റീചാർജ് നേടുക” … ഇങ്ങനെയൊരു പ്രചരണം നിങ്ങളും ഏതെങ്കിലും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ കണ്ടെത്തിട്ടുണ്ടാകും. നിരവധി പേർ സമാന പോസ്റ്റ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈല്‍ റീചാർജ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ അറിയാമോ ?

ഇത്തരത്തിലുള്ള സന്ദേശം വ്യാജമെന്ന് പറയുകയാണ് പിഐബി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. കേന്ദ്രസ‍ർക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്ന പിഐബി ചൂണ്ടിക്കാട്ടിയിരുന്നത്.

‘ഇന്ത്യൻ സർക്കാർ അത്തരത്തിലുള്ള ഒരു സ്കീമും നടത്തുന്നില്ല, ഇത് പറ്റിക്കാനുള്ള ശ്രമമാണ്, അവർ സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈല്‍ റീചാർജ് എന്ന സന്ദേശം വാട്സാപ്പ് വഴിയാണ് പ്രചരിച്ചത്. സൗജന്യ സേവനം കിട്ടാൻ ഒരു ലിങ്ക് കാണിച്ചിരുന്നു. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മൊബൈല്‍ റീചാർജ് ലഭിക്കുമെന്നായിരുന്നു സന്ദേശം.ലിങ്ക് ക്ലിക്ക് ചെയ്താല്‍ സ്‌കാമർമാരുടെ നിയന്ത്രണത്തിലുള്ള ഒരു വെബ്‌സൈറ്റ് തുറക്കുമെന്നാണ് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ പിഐബി പറയുന്നത്. ഈ വെബ്സൈറ്റ് പിന്നീട് ഉപയോക്താക്കളെ കബളിപ്പിക്കും. ഉപയോക്താക്കള്‍ ബാങ്കിംഗ് വിവരങ്ങള്‍ നല്‍കുന്നതിനോ അല്ലെങ്കില്‍ ഓഫർ ക്ലെയിം ചെയ്യുന്നതിന് നിശ്ചിത പേയ്‌മെൻ്റ് നടത്തുന്നതിനോ ഇടയാക്കും. ഉപയോക്താക്കള്‍ വിശദാംശങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ ബാങ്കിംഗ് തട്ടിപ്പിലേക്ക് നയിച്ചേക്കാവുന്ന അക്കൗണ്ട് വിശദാംശങ്ങളും മറ്റ് ആവശ്യമായ വിവരങ്ങളും തട്ടിപ്പുകാർക്ക് ലഭിക്കും. ഉപയോക്താക്കള്‍ ഇത്തരം സന്ദേശങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും പിഐബി മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, അത്തരം സന്ദേശങ്ങള്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് കൈമാറരുതെന്നും നിർദേശമുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *