സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്, അതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. വടക്കൻ കേരളാ തീരം മുതൽ തെക്കൻ കേരളാ തീരം വരെയായി ന്യൂനമർദ്ദ പാതി സ്ഥിതി ചെയ്യുന്നതാണ് ഈ ശക്തമായ മഴയ്ക്ക് കാരണം.