ഓണം വരവേൽക്കാൻ പൂവിപണി സജ്ജം
ഓണം പുഞ്ചിരിയുമായി വാതില്‍തുറക്കുമ്പോള്‍ മലയാളിക്ക് പൂക്കളമൊരുക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
ഓണച്ചന്തകൾ ലക്ഷ്യമിട്ടാണ് വിവിധ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് കേരളത്തിലേക്ക് തുടർന്നിരിക്കുന്നത്. തമിഴ്നാട്, കർണാടക, മധുര, ബംഗളുരു എന്നിവിടങ്ങളിൽ നിന്നും പ്രത്യേകിച്ച് തോവാള, ശീലയം പെട്ടി, മാട്ടുത്താവണി, ഹൊസൂർ, ഗുണ്ടല്‍പ്പെട്ട് എന്നിവിടങ്ങളിലെ കർഷകരാണ് ഓണത്തിനു മുന്നോടിയായി വൻതോതിൽ പൂക്കളുടെ കൃഷി ആരംഭിച്ചിരിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പല തരം പൂക്കളാണ് ഈ പ്രദേശങ്ങളിൽ നൂറുകണക്കിന് ഏക്കറുകളിൽ കൃഷി ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ചില പൂക്കളും വിപണിയിൽ എത്തുമെങ്കിലും, നേരത്തേ തൊടികളിൽ ലഭിച്ചിരുന്ന നാടൻ പൂക്കളുടെ ലഭ്യത കുറയുന്നതോടെ, വിലകൊടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കുന്നതാണ് ഈ വർഷവും പൊതുവായ പ്രവണത.
Comments (0)