ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജികള്‍ പരിഗണനയ്ക്ക്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുതാല്പര്യ ഹര്‍ജികളടക്കം വിവിധ ഹര്‍ജികള്‍ പരിഗണിക്കുക എന്നതില്‍ പ്രത്യേക ഡിവിഷന് ബെഞ്ച് ചര്‍ച്ച നടത്തും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കല്‍, സിബിഐ അന്വേഷണം ആവശ്യപ്പെടല്‍ എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കും. നടി രഞ്ജിനി ഉള്‍പ്പെടെ ചിലര്‍ ഈ ഹര്‍ജികളില്‍ കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തെ മറ്റൊരു ബെഞ്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു, അത് ഇന്ന് പ്രത്യേക ബെഞ്ച് പരിഗണിക്കും.
അതേസമയം, സംവിധായകന് വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.
Comments (0)