വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികസഹായത്തോടെ ഇന്റേണ്‍ഷിപ്പ് ലഭ്യമാക്കുന്ന പുതിയ കേന്ദ്രപദ്ധതി ഉടൻ ആരംഭിക്കും
മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പി.എം ഇന്റേണ്‍ഷിപ്പ് സ്‌കീമിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത ആഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടും.കേന്ദ്രബജറ്റില്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഒരു പ്രധാന പദ്ധതിയാണ് ഇത്. ഈ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ സാമ്ബത്തിക സഹായത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരം ലഭിക്കും. 20,000 കോടി രൂപ ഇതിനായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഈ പദ്ധതിയുടെ യോഗ്യതാനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 5,000 രൂപ വീതം ഒരു വര്‍ഷത്തേക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള സഹായം നല്‍കും.
ഇന്റേണ്‍ഷിപ്പുകള്‍ പ്രധാനമായും സ്വകാര്യ സ്ഥാപനങ്ങളില്‍ നടക്കുന്നുവെങ്കിലും ഫണ്ടിംഗ് ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാരാണ് നല്‍കുക. 5,000 രൂപയില്‍ 4,500 രൂപ സര്‍ക്കാരും ബാക്കിയുള്ള 500 രൂപ കമ്ബനികളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (CSR) ഫണ്ടില്‍ നിന്നുമാണ് അനുവദിക്കുന്നത്.
പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ തുറക്കും. ഓപ്ഷനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, എന്‍ടിപിസി തുടങ്ങിയ പ്രമുഖ കമ്പനികളും പദ്ധതിയില്‍ പങ്കാളികളാകും.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)