നടൻ ജാഫർ എടുക്കെതിരെ നടിയുടെ ലൈംഗിക അതിക്രമ പരാതി
ആലുവ സ്വദേശിയായ നടി നടൻ ജാഫർ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകി . സംഭവമുണ്ടായത് വർഷങ്ങൾക്കുമുമ്പ് എന്നാണ് നടി തന്റെ പരാതിയിൽ വ്യക്തമാക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
നടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓൺലൈനായി പരാതി നൽകിയതായി റിപ്പോർട്ടുകളുണ്ട്.മുൻപ്, മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ അടക്കമുള്ള ഏഴ് പേരെതിരെ പീഡനപരാതി ഉന്നയിച്ചിരുന്ന നടിയാണ് ഇപ്പോൾ ജാഫർ ഇടുക്കിക്കെതിരെയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടൻ മോശമായി പെരുമാറിയെന്നാണ് പരാതിയിലെ ആരോപണം. ഈ ആരോപണം നേരത്തെ നടി സാമൂഹ്യ മാധ്യമങ്ങളിലെ അഭിമുഖങ്ങൾ വഴി പങ്കുവച്ചതായും സൂചനകളുണ്ട്.
Comments (0)