വാണിജ്യ പാചകവാതക സിലിണ്ടറിന് വീണ്ടും വിലവർധന
വാണിജ്യ പാചകവാതക സിലിണ്ടറിന് വീണ്ടും വിലക്കയറ്റം. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചുള്ള പുതുക്കിയ നിരക്ക് നിലവിൽ force ചെയ്ത്, വിവിധ നഗരങ്ങളിലെ സിലിണ്ടർ വിലയും ഉയർന്നിട്ടുണ്ട്. ഡൽഹിയിൽ സിലിണ്ടർ വില 1740 രൂപയായി ഉയർന്നപ്പോൾ, മുംബൈയിൽ 1692 രൂപ, കൊൽക്കത്തയിൽ 1850 രൂപ, ചെന്നൈയിൽ 1903 രൂപ, കൊച്ചിയിൽ 1749 രൂപയായി പുതുക്കിയിട്ടുണ്ട്. ഇത് രണ്ടാമാസമാണ് തുടര്‍ച്ചയായി വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയുടെ വർധനവുണ്ടായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഗാർഹിക ഉപയോഗ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ല.
Comments (0)