കോവിഡ് മഹാമാരിയെ കുറിച്ചുള്ള കൂടുതല്‍ വൈജ്ഞാനിക വിവരങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ പുതിയ പഠന പദ്ധതികൾക്ക് അനുമതി നൽകാൻ ഒരുങ്ങുന്നു. 54 ലബോറട്ടറികൾ ചേർന്നുള്ള ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കണ്‍സോർട്ടിയം (INSACOG) വഴി ഈ ഗവേഷണങ്ങള്‍ നടത്താനാണ് പദ്ധതി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മഹാമാരിക്കാലത്ത് ശേഖരിച്ച ആയിരക്കണക്കിന് സാമ്പിളുകൾ, ആശുപത്രി രേഖകൾ എന്നിവയെ അടിസ്ഥാനമാക്കി വൈറസിന്റെ വളർച്ചയും വ്യത്യസ്ത വ്യക്തികളിലെ രോഗപ്രതിരോധ ശേഷിയും സംബന്ധിച്ച് വിദഗ്ധരും ശാസ്ത്രജ്ഞരും ആഴത്തിൽ പഠനം നടത്തും. വൈറസിന്റെ പരിണാമം, ബാധിതരില്‍ ദീർഘകാലം തുടരുന്ന ആരോഗ്യ പ്രശ്നങ്ങള്‍, അനുബന്ധ രോഗലക്ഷണങ്ങളിലെ മാറ്റങ്ങള്‍ എന്നിവയാണ് പഠന വിഷയങ്ങൾ.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, കോവിഡ് ബാധിതരില്‍ 10-20 ശതമാനം ആളുകള്‍ക്ക് രോഗം മാറിയ ശേഷവും മൂന്നുമാസം വരെ ലക്ഷണങ്ങൾ ഉണ്ടാകുന്ന സാഹചര്യം അറിയുന്നു. “ലോങ് കോവിഡ്” എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍, ക്ഷീണം, ശ്വാസതടസ്സം എന്നിവയുള്‍പ്പെടെ 200-ലധികം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇതില്‍ കൂടുതല്‍ വിശദീകരണം ലഭ്യമാക്കുക പഠനത്തിന്റെ ലക്ഷ്യമാണ്.