കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ ജാഗ്രത നിർദേശം

സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും തെക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ കേരളത്തിലെ ജില്ലകളിൽ ഒന്നിനും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടില്ല.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചെറിയ തോതിലുള്ള മഴയ്ക്കും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്കുള്ള നിർദേശങ്ങൾ

  • 21/11/2024: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
  • കർണാടക തീരം: മത്സ്യബന്ധനത്തിന് തടസമില്ല.

പ്രത്യേക ജാഗ്രതാ മുന്നറിയിപ്പുകൾ

  • 21/11/2024: തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും തെക്കൻ ആൻഡമാൻ കടലിന്റെയും ഭാഗങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
  • 22/11/2024: തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും ആൻഡമാൻ കടലിന്റെയും ഭാഗങ്ങളിൽ സമാന സാഹചര്യം.
  • 23/11/2024: തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും മധ്യ തെക്കൻ ഭാഗങ്ങളിലെയും ഭാഗങ്ങളിൽ അതേ രീതിയിലുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം.

മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top