പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് പ്രവേശനം പ്രതിപക്ഷത്തിന് കരുത്താകും എന്ന് കനിമൊഴി എം.പി. പ്രിയങ്കയുടെ വൻഭൂരിപക്ഷത്തിലെ ജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും മഹാരാഷ്ട്രയുടെ ജനവിധി ഇന്ത്യ സഖ്യത്തിന്‍റെ അംഗീകരണമാണെന്നും കനിമൊഴി അഭിപ്രായപ്പെട്ടു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പ്രിയങ്കയുടെ വിജയം ഏറെ സന്തോഷകരമാണെന്ന് അഭിപ്രായപ്പെട്ട കനിമൊഴി എം.പി, ഇത് പാർലമെന്റിൽ പ്രതിപക്ഷ ശബ്ദത്തിന് കൂടുതൽ ശക്തി നൽകുമെന്നും കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ സഖ്യത്തിന്‍റെ രാഷ്ട്രീയ നിലപാടുകൾക്ക് ജനപിന്തുണയാണെന്ന് വ്യക്തമാക്കുന്നതായും കനിമൊഴി പറഞ്ഞു.