പത്താം ക്ലാസിന് പുതിയ പാഠപുസ്തകങ്ങള്‍; കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

പൊതുവിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ എസ്‌എസ്‌എൽസി പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. അനുമതി ലഭിച്ചതോടെ പുതിയ പുസ്തകങ്ങളുടെ അച്ചടി ജോലികള്‍ ഉടൻ ആരംഭിക്കും. 2025 മാർച്ചില്‍ ഈ പുസ്തകങ്ങള്‍ സ്കൂളുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പഠനവർഷത്തിലെ പ്രധാന മാറ്റങ്ങൾ

പാഠ്യപരിഷ്കരണത്തിന്റെ രണ്ടാം ഘട്ടമായി രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ 2025 ജനുവരി 15നുശേഷം ചേരുന്ന കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം നേടിയ ശേഷമാകും അച്ചടിക്കുന്നത്. ഇവ മേയോടെ സ്കൂളുകളിലെത്തും.

ഈ അധ്യയനവർഷം ആദ്യഘട്ടമായി പരിഷ്കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്ബത് ക്ലാസുകളിലെ പുസ്തകങ്ങള്‍ അടുത്തവർഷം അച്ചടിക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകളും ഉണ്ടാകും.

ചില പാഠഭാഗങ്ങള്‍ പരിഷ്കരിക്കും

ഒന്നാം ക്ലാസിലെ കണക്ക്, മലയാളം പുസ്തകങ്ങളില്‍ തിരുത്തലുകള്‍ വരുത്തുമെന്നാണ് അറിയുന്നത്. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നടപ്പാക്കും. പുതുക്കിയ പുസ്തകങ്ങളുടെ ഉള്ളടക്കവും വിന്യാസവും കൂടുതല്‍ പ്രായോഗികമാക്കുന്നതിനുള്ള അവലോകനവും നടത്തും.

ഈ മാറ്റങ്ങള്‍ എസ്‌സിഇആർടിയുടെ പരിശോധനകളും കുട്ടികളുടെയും അധ്യാപകരുടെയും പഠനാനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് നടപ്പാക്കുക. പുതുക്കിയ പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസ നിലവാരം ഉയർത്താനും പഠനമുറകളില്‍ പുതുമകള്‍ കൊണ്ടുവരാനുമുള്ള പുതിയ അധ്യായം തീർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top