വാഹന ഉടമ മരണപ്പെട്ടാൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിൽ ഏകീകരണത്തിന് മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഇതുവരെ വിവിധ ആർടിഒ ഓഫീസുകളിൽ വ്യത്യസ്തമായിരുന്ന നടപടികൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പുതിയ ചട്ടങ്ങൾ:
- അനന്തരാവകാശ സർട്ടിഫിക്കറ്റ്: ഉടമസ്ഥാവകാശം മാറ്റാൻ ആവശ്യമായ പ്രഥമ രേഖയായി തഹസിൽദാർ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ് വേണം. അതല്ലെങ്കിൽ കോടതിയിൽ നിന്ന് ലഭിക്കുന്ന പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് സമർപ്പിക്കാം.
- ഉടമസ്ഥാവകാശ കൈമാറ്റം: സർട്ടിഫിക്കറ്റിൽ പെട്ടിരിക്കുന്ന എല്ലാവരുടെയും എഴുത്തുപരമായ സമ്മതത്തോടെയാണ് കൈമാറ്റം സാധ്യമാക്കുന്നത്.
- സത്യവാങ്മൂലവും ഹാജരാവലും: എല്ലാ അവകാശികളുടെയും സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകളും ആവശ്യമാണ്.
- വിദേശത്ത് ഉള്ളവർക്കുള്ള സംവിധാനം: അവകാശികളിൽ ആരെങ്കിലും വിദേശത്താണെങ്കിൽ, വീഡിയോ കോൾ വഴി ആർടിഒയുമായി കൂടിക്കാഴ്ച നടത്തി ചേർന്നുനിൽക്കാവുന്നതാണ്.