റിയാദ്: പതിനെട്ട് വർഷത്തെ ജയിൽവാസത്തിനൊടുവിൽ മോചിതനാകാനുള്ള അവസരത്തിന് മുന്നിൽ കോഴിക്കോട് കോടമ്ബുഴ സ്വദേശി അബ്ദുറഹീം. റിയാദിലെ കോടതി ഇന്ന് ഇന്ത്യ സമയം ഉച്ചയ്ക്ക് 2 മണിക്ക് കേസ് വീണ്ടും പരിഗണിക്കുമ്പോൾ, മോചനത്തിന് വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമിന്റെയും കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും കണ്ണുകൾ.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മുമ്പ് ഈ മാസം 12ന് നടന്ന വിചാരണയിൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതി കേസ് നീട്ടി വെയ്ക്കുകയായിരുന്നു. ദയാധനം കൈപ്പറ്റി മാപ്പ് നൽകാൻ മരിച്ച സൗദി ബാലൻ അനസ് അൽ ഷാഹിരിയുടെ കുടുംബം തയ്യാറായതോടെ അബ്ദുറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി.
ആവശ്യപ്പെട്ട 34 കോടി രൂപ ദിയാധനം നൽകപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, കുടുംബത്തിന്റെ സമ്മതപ്രകാരം ജൂലൈ 2ന് കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോൾ അബ്ദുറഹീമിന്റെ മോചനത്തിനുള്ള അന്തിമ വിധിയാവുമെന്ന് പ്രതീക്ഷയോടെ രാജ്യവും കൂട്ടായ്മകളും കാത്തിരിക്കുന്നു.