മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ ഉച്ചക്കുശേഷം ഇടപാടുകൾക്ക് ജനപ്രവേശനമില്ലാത്ത പുതിയ ക്രമീകരണം പ്രാബല്യത്തിൽ വന്നു. വകുപ്പിന്റെ പ്രവർത്തനങ്ങൾ സ്മാർട്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച ഈ പരിഷ്കാരത്തോടെ, അപേക്ഷകൾ കൂടുതൽ സമയപരിധിയിൽ തീർപ്പാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് അവകാശവാദം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇനി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയായിരിക്കും സേവനങ്ങൾ ലഭ്യമാക്കുക. ഇതുവരെ വൈകീട്ട് 5 വരെ ലഭ്യമായിരുന്ന സേവനങ്ങൾക്കെതിരായ പരാതികളും നിർബന്ധിതമായ സമയപരിധിയിൽ അപേക്ഷകൾ തീർപ്പാക്കാത്തതുമായ വിമർശനങ്ങൾ പരിഹരിക്കാനാണ് ഈ മാറ്റം.
ആവശ്യമായ സേവനങ്ങൾക്കായി പൊതുജനങ്ങൾ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനും, പ്രവർത്തനങ്ങളുടെ പുരോഗതി ഓഫിസിലെത്താതെ തന്നെ പരിശോധിക്കാനുമുള്ള സംവിധാനങ്ങൾ കൂടി ശക്തമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ഉദാഹരണമായി, ഡ്യൂപ്ലിക്കേറ്റ് ആർസി ഹിയറിങ്, പെർമിറ്റ് ട്രാൻസ്ഫർ, മരിച്ചവരുടെ ഉടമസ്ഥാവകാശം മാറ്റം തുടങ്ങിയ കാര്യങ്ങൾക്കു മാത്രമാണ് അപേക്ഷകർ നേരിൽ എത്തേണ്ടതായിരിക്കുക. പുതിയ സമ്പ്രദായങ്ങൾക്കെതിരെ ഉയർന്നവന്നിരിക്കുന്ന സംശയങ്ങൾക്കുള്ള മറുപടിയും വിശദീകരണവുമായാണ് മേലുദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്.
ഈ പരിഷ്കാരങ്ങൾക്കും ഡിജിറ്റൽ സേവനങ്ങൾക്കും ജനങ്ങൾ നിന്ന് മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.