മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ ജനുവരി 8 മുതൽ 15 വരെ സ്‌പോട്ട് ബുക്കിങ്ങുകൾ ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്കിനെ നിയന്ത്രിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അതേസമയം, വെർച്വൽ ക്യൂ സിസ്റ്റത്തിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 12ന് 60,000, 13ന് 50,000, 14ന് 40,000 പേർക്ക് മാത്രമേ വെർച്വൽ ക്യൂ വഴി പ്രവേശനം അനുവദിക്കൂ.
ജനുവരി 14നാണ് മകരവിളക്ക് ദർശനം. സന്നിധാനത്ത് ദർശനാനന്തരം ഭക്തരെ താമസിപ്പിക്കില്ലെന്ന തീരുമാനവും നടപ്പിലാക്കും. നിലയ്ക്കലിൽ പരിശോധനയ്ക്കുശേഷമാത്രം ഭക്തരെ പമ്പയിലേക്ക് കടത്തിവിടുകയും സുരക്ഷിതമായ ജ്യോതിദർശനത്തിനായി സന്നിധാനത്തും പമ്പയിലും വിവിധ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്രയും മകരവിളക്കിനോട് അനുബന്ധിച്ചുള്ള ഒരു പ്രധാനഘട്ടമാണ്. ജനുവരി 12ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര 14നു ശബരിമലയിൽ എത്തും. അതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.