സ്വർണവില കയറ്റത്തിൽ: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,080 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 35 രൂപ വര്‍ധിച്ച് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,260 രൂപയായി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഇത് ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സ്വര്‍ണവിലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. പലിശ കുറയുന്നതോടെ ഡോളറിന്റെ മൂല്യം കുറയുകയും ബോണ്ടുകളുടെ ആദായനിരക്ക് ഇടിയുകയും ചെയ്യും. ഇത് ഫലത്തില്‍ സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് കൂടുതല്‍ പണം ഒഴുകാനുള്ള സാഹചര്യം സൃഷ്ടിക്കും. കൂടാതെ, റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള ലോകത്തിന്റെ വിവിധ കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരത്തിന് വേണ്ടി സ്വര്‍ണം കൂടുതല്‍ വാങ്ങുന്നത് വിലയുടെ തുടര്‍ന്നുള്ള വര്‍ധനയ്ക്ക് വഴിവയ്ക്കും. സ്വര്‍ണവിലയില്‍ നേരിടുന്ന മാറ്റങ്ങള്‍ കേരള ജനതയുടെ നിക്ഷേപ താല്‍പര്യങ്ങളില്‍ വലിയൊരു മാറ്റം ഉണ്ടാക്കുന്നില്ല. വില ഉയര്‍ന്നാലും കുറഞ്ഞാലും സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മുന്‍ഗണനനല്‍കി തുടരുന്നു. ആഭരണങ്ങളായും നാണയങ്ങളായും സ്വര്‍ണം കൈവശം വെയ്ക്കുന്ന പ്രവണതയും നിലനില്‍ക്കുന്നു. രാജ്യാന്തര വിപണിയിലെ വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വര്‍ണവില നിര്‍ണയത്തിലെ പ്രധാന ഘടകങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top