മലയാളം സിനിമാ ഗാനങ്ങളുടെ ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ അർബുദ ചികിത്സയ്ക്കിടെ ജീവൻ നഷ്ടമായ അദ്ദേഹം നിരവധി സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പി ജയചന്ദ്രൻ,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ അനേകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതജീവിതം *കുഞ്ഞാലി മരയ്ക്കാർ* എന്ന ചിത്രത്തിലൂടെ ആരംഭിച്ചെങ്കിലും, ആദ്യം പുറത്തുവന്ന ഗാനം *കളിത്തോഴൻ* എന്ന ചിത്രത്തിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി, ധനുമാസ ചന്ദ്രിക വന്നു’ എന്ന ഗാനമാണ്.