കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റണം; കേന്ദ്ര സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നു

കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് മാറ്റാനുള്ള കേന്ദ്രസർക്കാർ ചട്ടങ്ങള്‍ പുറത്തിറക്കി. 180 ദിവസത്തിനുള്ളിൽ നടപടികളെടുക്കാത്ത പക്ഷം വാഹന ഉടമകളും നിർമാതാക്കളും പാരിസ്ഥിതിക നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

പുതിയ ചട്ടങ്ങള്‍ ഏപ്രില്‍ 1 മുതൽ പ്രാബല്യത്തിൽ വരും.വാഹന ഉടമകള്‍, നിർമാതാക്കള്‍, രജിസ്റ്റർ ചെയ്ത വാഹന സ്ക്രാപ്പിങ് സ്ഥാപനങ്ങള്‍, വൻതോതിലുള്ള ഉപയോക്താക്കള്‍, കലക്‌ഷൻ സെന്ററുകള്‍, ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകള്‍ തുടങ്ങി എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങളുടെ കൈകാര്യം ചെയ്യലിലും സംസ്കരണത്തിലും ഏർപ്പെടുന്ന എല്ലാവർക്കും പുതിയ ചട്ടം ബാധകമാണ്. ചട്ടം പ്രകാരം, കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ 180 ദിവസത്തിനുള്ളിൽ നിര്‍ദിഷ്ട കേന്ദ്രങ്ങളിലേക്ക് കൈമാറി സർട്ടിഫിക്കറ്റ് നേടണം. സ്‌ക്രാപ്പിങ് സ്ഥാപനങ്ങൾ vozഹനങ്ങള്‍ ലഭിച്ചതിന് ശേഷം 180 ദിവസത്തിനുള്ളില്‍ അവ പൊളിക്കുകയും എളുപ്പത്തില്‍ പുനഃസംസ്കരിക്കാവുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാൻ നടപടി സ്വീകരിക്കുകയും വേണം. വാഹന സ്‌ക്രാപ്പിങ് പ്രക്രിയയില്‍ നിന്നുള്ള ലോഹം, ഓയിൽ, പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ തുടങ്ങിയവയുടെ പരിസ്ഥിതിനുകൂലമായ സംസ്കരണം ഉറപ്പാക്കുന്നത് നിര്‍ബന്ധമാണെന്ന് ചട്ടം വ്യക്തമാക്കുന്നു. ഇത് പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുകയും പുതിയ സ്‌ക്രാപ്പിങ് കേന്ദ്രങ്ങൾക്ക് അനുമതി നല്‍കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top