fake

Kerala

നിയമവിരുദ്ധ കച്ചവടത്തിനായി വ്യാജ നമ്പർ പ്ലേറ്റുകൾ; സംസ്ഥാനത്ത് വ്യാപകമായി കണ്ടെത്തൽ

സംസ്ഥാനത്ത് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. നികുതി വെട്ടിപ്പ് മുതല്‍ ലഹരി മരുന്ന് കടത്ത് വരെ നിരവധി കുറ്റകൃത്യങ്ങളില്‍ വ്യാജ […]

Kerala

വാഹനബുക്കിംഗ് തട്ടിപ്പ്: വ്യാജ വെബ്സൈറ്റുകളിൽ നിന്ന് ജാഗ്രത പുലർത്താൻ കേരള പൊലീസ് മുന്നറിയിപ്പ്

പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ നൽകാമെന്ന് പ്രചരിപ്പിക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു. വ്യാജ ബുക്കിംഗ് ഓഫറുകൾ അടങ്ങിയ പരസ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc ഇത്തരം വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം. യഥാർത്ഥ വെബ്സൈറ്റിൽനിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങൾ തെറ്റിച്ചാകും വ്യാജ വെബ്സൈറ്റുകളുടെ വിലാസം. വളരെ വിലകുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിംഗ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിംഗ് നടപടികളുമായി മുന്നോട്ട് പോകാവൂ. ഇത്തരം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Wayanad

വയനാട്ടില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് വ്യാജ പണമിടപാട്; രക്ഷിതാക്കള്‍ ശ്രദ്ധിക്കണം

കല്‍പ്പറ്റ:: വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് പണമിടപാട് നടത്തുന്ന വ്യാജ തൊഴിലവകാശി സംഘങ്ങൾ വയനാട് ജില്ലയിൽ വളർന്നു വരുന്നു. ഓൺലൈൻ ജോലിയെന്ന വാഗ്ദാനം നൽകി തട്ടിപ്പുകാർ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ സ്വന്തമാക്കുകയും, പിന്നീട് അവിടെയായി കള്ളപ്പണം നിക്ഷേപിക്കുകയും ചെയ്യുന്നു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc ജില്ലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മാത്രം പത്തോളം വിദ്യാർത്ഥികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായി. ഇതിൽ ഒരാൾക്കെതിരെ ബംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടനിലക്കാർ കുട്ടികളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കുകയും എടിഎം കാർഡുകൾ കൈവശം വയ്ക്കുകയും ചെയ്യുന്നു. തുടർന്ന്, കള്ളപ്പണം അടക്കമുള്ള പണം രാജ്യത്തിനകത്തും പുറത്തും നിന്ന് ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് നിയമപരമായ ഇടപാടായി മാറ്റുന്നു. ഇതിന് കുറച്ച് തുക അക്കൗണ്ട് ഉടമയ്ക്ക് കമ്മീഷനായി നൽകുന്നു. ചെറുതായെങ്കിലും പണം ലഭിക്കുന്നതിനാൽ കൂടുതൽ ഒന്നും ആലോചിക്കാതെ വിദ്യാർത്ഥികൾ ഇത്തരം തട്ടിപ്പിന് വിധേയരാവുകയും ഒടുവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കേസുകളിൽ കുടുങ്ങുകയും ചെയ്യുന്നു. പനമരം അഞ്ചാം മൈൽ സ്വദേശിയായ പൊതുപ്രവർത്തകൻ മുസ്തഫ എറമ്പയിൽ ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചത്. ബംഗളൂരു പോലീസ് നോട്ടീസ് ലഭിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പിന്റെ വ്യാപ്തി പുറത്ത് വന്നത്. വിദ്യാർത്ഥികളെ കൊണ്ട് അക്കൗണ്ടുകൾ തുറക്കിച്ചതായി പരിശോധിച്ചപ്പോൾ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളും ഇതേ രീതിയിൽ തട്ടിപ്പിനിരയായതായി കണ്ടെത്തി. കൊടുവള്ളി സ്വദേശിയായ ഒരു യുവാവ് കുട്ടികളെ ട്രേഡിംഗ് കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ഇതിലൂടെ തട്ടിപ്പ് നടത്തുകയും ചെയ്യുന്നതായി പറയുന്നു.

Kerala

രോഗി മരിച്ച സംഭവത്തിൽ ഒമ്പത് ആശുപത്രികളിൽ ജോലി ചെയ്ത വ്യാജ ഡോക്ടർ  അറസ്റ്റിൽ

കടലുണ്ടി: 60 വയസുള്ള വിനോദ് കുമാര്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ സേവനങ്ങളുടെ പോരായ്മ ആരോപിച്ച് നടത്തിയ അന്വേഷണത്തിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ അബു എബ്രഹാം

Wayanad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജവാർത്ത: കേസ് രജിസ്റ്റർ ചെയ്ത് പോലീസ്, നിരീക്ഷണം ശക്തം

കൽപ്പറ്റ: ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരായ വ്യാജ പ്രചാരണത്തിന് വയനാട് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റിന്റെ ഉള്ളടക്കത്തിൽ തെറ്റായ

Kerala

ഇ-ചെല്ലാൻ്റെ പേരിൽ വ്യാജ മെസേജുകൾ: എം.വി.ഡി. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ ഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ വരുന്ന ഇ-ചെല്ലാന്റെ പേരിൽ വ്യാജ മെസേജുകൾക്കുള്ള മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന

Kerala

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച്‌ മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹനനമ്ബറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെയായിരിക്കും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Scroll to Top