സംസ്ഥാനത്ത്  ചൂട് കൂടാൻ സാധ്യത: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

കേരളത്തിൽ താപനില വലിയ രീതിയിൽ വർദ്ധിക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറത്തിറങ്ങി. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് കൊല്ലം കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ഉയർന്ന താപനില 39°C വരെയും, കൊല്ലത്ത് 38°C വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top