തിരുവന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 85 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6360 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 50880 രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2262 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.35 ലും ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 70 ലക്ഷം രൂപ കടന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഫെബ്രുവരി 13ന് 1981 ഡോളര്‍ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളര്‍ ആണ് വര്‍ധിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr