വയനാടിന് കേന്ദ്രസഹായം: ഹൈക്കോടതിയിൽ പരിഗണനയിലെന്ന് കേന്ദ്രം

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില് വയനാടിന് പ്രത്യേക സഹായം നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 700 കോടിയിലധികം രൂപ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുക സംസ്ഥാനത്തിന് മുഴുവനായി നല്‍കിയതാണെന്നും ദുരന്തത്തിന്റെ പശ്ചാത്തലത്തില് വയനാടിന് പ്രത്യേക സഹായം വേണമെന്നും കേരളം ആവര്‍ത്തിച്ചു. നേരത്തെ കിട്ടിയ തുക എവിടെയൊക്കെ, എന്ത് ആവശ്യങ്ങള്‍ക്കാണ് വിനിയോഗിച്ചതെന്ന് അറിയിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്ദേശിച്ചു. ബാങ്ക് ലോണുകളുടെ കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്ദ്ദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.