വയനാട് തിരഞ്ഞെടുപ്പ്: പാർട്ടി ആവശ്യപ്പെട്ടാൽ ഖുശ്ബു മത്സരത്തിനൊരുങ്ങും

വയനാട്: യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന വാർത്തയിൽ നടിയും ബിജെപി നേതാവുമായ ഖുശ്ബു പ്രതികരിച്ചു.വയനാട് മത്സരിക്കാൻ പാർട്ടി തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു. ഇപ്പോഴുള്ളത് ഊഹാപോഹങ്ങൾ മാത്രമാണ്. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അവർ വ്യക്തമാക്കി. പാർട്ടി പറയുന്നത് അനുസരിക്കാൻ താൻ ബാധ്യസ്ഥയാണെന്ന് ഖുശ്ബു വ്യക്തമാക്കി. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ ബിജെപി സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്. അതേസമയം, വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ സത്യൻ മൊകേരിയാണ് സിപിഐ സ്ഥാനാർത്ഥി.