വയനാട് ദുരന്തം: 782 കോടി എവിടെ പോയി? ഹൈക്കോടതിയുടെ ചോദ്യം
വയനാട്: വയനാട് ദുരന്തത്തിന് കേരളത്തിന് 782 കോടി രൂപ സഹായം നൽകിയതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നിർദ്ദേശം നൽകിയത് തുടർന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ, കേരളം ചൂണ്ടിക്കാട്ടിയത് കേന്ദ്രം നൽകിയത് വാർഷിക ദുരിതാശ്വാസ സഹായമാണെന്ന്. സംസ്ഥാനത്തിന് നൽകിയ തുക ഏതെല്ലാം പദ്ധതികളിൽ ചെലവഴിച്ചു എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc കഴിഞ്ഞ തവണ ഹൈക്കോടതി, വയനാട് ദുരന്തത്തിൽ കേരളത്തിന് എന്ത് സഹായം ചെയ്യുമെന്ന് കേന്ദ്രത്തോട് ചോദിച്ചു. പ്രത്യേക ഫണ്ട് അനുവദിക്കുന്നതിൽ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, വയനാടിനായി പ്രത്യേക സഹായം നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. വായ്പകളുടെ കാര്യത്തിൽ സർക്കുലർ ഇറക്കുന്നതിനുള്ള നിർദ്ദേശം നൽകാനും, കേന്ദ്രത്തെ സമകാലിക നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിശദീകരണം ചോദിച്ചത്. കേന്ദ്രം നൽകിയ ഫണ്ട് എങ്ങനെ വിനിയോഗിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed