“കാട് മുറിച്ച് ജീവിതം; കുടിവെള്ളമില്ലാതെ താഴെശ്ശേരിയിലെ ആദിവാസി സമൂഹം”
താഴെശ്ശേരി: ഒന്നാം വാർഡിലെ താഴെശ്ശേരി കാട്ടുനായ്ക്ക കോളനി നിവാസികൾ കുടിവെള്ളത്തിനായി വലയുന്നു.ഒരു കിലോമീറ്റർ ദൂരം വനത്തിലൂടെയും അര കിലോമീറ്ററോളം ചളിനിറഞ്ഞ വയലിലൂടെയും സഞ്ചരിച്ച് കുറുവാ ദ്വീപിന് സമീപമുള്ള പുഴയിൽ നിന്നാണ് ഇവർ വെള്ളം ശേഖരിക്കുന്നത്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc നിലവിലുള്ള കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കാതായതോടെയാണ് ഇവർ വെള്ളത്തിനായി കഷ്ടപ്പെടുന്നത്. 2013ൽ താഴെശ്ശേരി കോളനിക്കാർക്ക് വെള്ളം ലഭ്യമാക്കുന്നതിനായി പദ്ധതി നടപ്പാക്കിയിരുന്നു. താഴെശ്ശേരി വയലിനോട് ചേർന്ന് കുളം നിർമിച്ച് അതിൽ നിന്നാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പല സ്ഥലങ്ങളും കുഴിച്ചിരുന്നു. എന്നാൽ, പൈപ്പുകളിട്ട ചില ഭാഗങ്ങളിലൂടെ താഴെശ്ശേരി പദ്ധതിയുടെ പൈപ്പ് ലൈനുകളും കടന്നുപോയിട്ടുണ്ട്. ഈ ഭാഗങ്ങളിലെ പൈപ്പുകൾ ഇപ്പോൾ തകർന്ന നിലയിലാണ്. ഇതോടെയാണ് കുടിവെള്ളം കിട്ടാതായത്. നൂറോളം വീടുകളാണ് താഴെശ്ശേരി കോളനിയിൽ ഉള്ളത്. വെള്ളത്തിനായി കോളനിക്കാർ ദുരിതങ്ങൾ താണ്ടുകയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed