വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ആറ് വയസുകാരന് ഗുരുതരാവസ്ഥ
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വാഴപ്പാറ സ്വദേശിയായ ആറ് വയസുകാരനാണ് അസുഖം ബാധിച്ചത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാഴ്ച മുമ്പ് തലവൂരിൽ മറ്റൊരു കുട്ടിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. രോഗം ഇവിടെ നിന്ന് പടർന്നതല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ച ആരോഗ്യ വകുപ്പ് അധികൃതർ പ്രദേശവാസികൾക്ക് മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കെട്ടി നിൽക്കുന്ന വെള്ളം, തോട് എന്നിവിടങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ഒരു മാസം മുമ്പ് കുട്ടി ബന്ധുക്കളുമായി തിരുവനന്തപുരത്തേക്ക് പോയിരുന്നു, അവിടെയാണു രോഗം ബാധിച്ചതെന്ന സംശയത്തിലാണ് അധികൃതർ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed