കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ‘ദന’ രൂപം കൊള്ളുന്നു, ജാഗ്രതാ നിര്‍ദേശം!
അടുത്ത ദിവസങ്ങളില് കേരളത്തില് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മദ്ധ്യ കിഴക്കന് ബംഗാള് ഉൾക്കടലില് രൂപം കൊണ്ട സീസണിലെ ആദ്യ ചുഴലിക്കാറ്റ്, ‘ദന’, മഴ തുടരുന്നതിന് കാരണമാകുന്നു. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ ഇത് ഒഡീഷ-ബംഗാള് തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണവും കള്ളക്കടല് പ്രതിഭാസവും ഉണ്ടാകാനുള്ള സാധ്യത കാരണം, തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന്, കൂടാതെ കടലിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed