സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനിടെ പിടികൂടിയത് വൻതോതിലെ മയക്കുമരുന്ന്!
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ 544 കോടി രൂപയുടെ മയക്കുമരുന്ന് എക്സൈസ് വകുപ്പ് പിടികൂടി. കഞ്ചാവ്, എം.ഡി.എം.എ, എല്.എസ്.ഡി, മെത്തഫിറ്റമിൻ, നൈട്രോസെഫാം തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc 2014 മുതൽ 2024 സെപ്റ്റംബർ വരെ മയക്കുമരുന്ന് കണ്ടെത്താനായി 855194 പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് അവകാശപ്പെടുന്നു. ഇത്രയും പരിശോധനകളിലൂടെ ഏകദേശം 544 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതലായി പിടികൂടിയ മയക്കുമരുന്ന് കഞ്ചാവാണ്. പത്തുവർഷത്തിനിടെ 23743.466 കിലോ കഞ്ചാവും 19903 കഞ്ചാവ് ചെടികളും വെട്ടിനശിപ്പിച്ചു. 72.176 കിലോ ഹാഷിഷ്, 130.79 കിലോ ഹാഷിഷ് ഓയിൽ, 70099 ലഹരി ഗുളികകൾ എന്നിവയും പിടികൂടി. 29.12 കിലോ മെത്തഫിറ്റാമിൻ, 19.449 കിലോ എം.ഡി.എം.എ, 1882 കിലോ ബ്രൗൺഷുഗർ, 5.79 കിലോ ഓപ്പിയം, 3.112 കിലോ ചരസ്, 103.84 ഗ്രാം എല്.എസ്.ഡി, 7.395 കിലോ ഹെറോയിൻ, 386 ആംപ്യൂൾ എന്നിവയും കണ്ടെത്തി. 2014 മുതൽ 2024 സെപ്റ്റംബർ വരെ എൻ.ഡി.പി.എസ് നിയമപ്രകാരം 53787 കേസുകൾ രജിസ്റ്റർ ചെയ്തു. 52897 പ്രതികളെ അറസ്റ്റ് ചെയ്തു. ഭൂരിഭാഗം പ്രതികളും 18-40 വയസിനിടയിൽ പ്രായമുള്ളവരാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed