തരുവണ ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

തരുവണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നവനിർമിത സയൻസ് ലാബിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ജില്ലാപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ലാബിന്റെ ജനൽ ചില്ലുകൾ തകർക്കുകയും വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയുമായിരുന്നു. രാത്രി സമയത്ത് നടന്ന ആക്രമണത്തെ തുടർന്ന് പോലീസ് കേസെടുത്ത്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

അന്വേഷണം ആരംഭിച്ചു.സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനെ തുടർന്ന് സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവായതാണെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെയാണ് തേറ്റമല ഗവൺമെന്റ് ഹൈസ്‌കൂളിലും സമാന അതിക്രമം നടന്നത്. തുടര്‍ച്ചയായ സംഭവങ്ങള്‍ ഭീഷണിയാകുന്നതിനാൽ കുറ്റക്കാരെ ഉടൻ പിടികൂടി ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top