സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ പാടില്ല

സ്കൂളുകളിൽ നടക്കുന്ന വാർഷികാഘോഷങ്ങൾ പ്രവൃത്തി ദിനങ്ങളിൽ നടത്തരുതെന്നും, ക്ലാസുകളെയും പഠന പ്രവർത്തനങ്ങളെയും ബാധിക്കാത്ത രീതിയിൽ പരിപാടികൾ ക്രമീകരിക്കണമെന്നുമാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അറിയിച്ചു പ്രകാരം, പരിപാടികൾ ശനി, ഞായർ ദിനങ്ങളിൽ പകൽ ആരംഭിച്ച് രാത്രി 9.30-നകം അവസാനിപ്പിക്കണം.പാഠ്യപ്രവർത്തനങ്ങളിൽ ഇടപെടുന്ന തരത്തിൽ സ്കൂളുകളിൽ പാഠ്യേതര പരിപാടികൾ സംഘടിപ്പിക്കരുതെന്ന് കമ്മീഷൻ അറിയിച്ചു. ക്ലബ്ബുകളും സർക്കാരിതര സംഘടനകളും ഇത്തരം പരിപാടികൾ സ്കൂൾ അവധി ദിവസങ്ങളിലേക്കു മാത്രം മാറ്റണം.“കുട്ടികൾക്ക് പഠനത്തോടൊപ്പം കലാ-കായിക രംഗത്തും വളരാനുള്ള അവകാശമുണ്ട്. എന്നാൽ ഇത്തരം പരിപാടികൾ കുട്ടികൾക്ക് സമ്മർദ്ദമാകാതെ, അവരുടെ ശാരീരികവും മാനസികവുമായ സൗഖ്യങ്ങൾ കണക്കിലെടുത്താണ് സംഘടിപ്പിക്കേണ്ടത്,” കമ്മീഷൻ വ്യക്തമാക്കി.വാർഷിക പരിപാടികൾ രാത്രിയോളം നീളുന്നതും, ഉച്ചമുതൽ മേക്കപ്പിട്ടും വിശപ്പും ദാഹവും സഹിച്ച് കുട്ടികൾ കാത്തുനില്ക്കേണ്ട അവസ്ഥ ഉണ്ടാകുന്നതും സംബന്ധിച്ച് റിട്ടയർഡ് അധ്യാപകന്റെ പരാതിയിന്മേലായാണ് കമ്മീഷൻ ഇടപെടൽ. കുട്ടികളുടെ ക്ഷേമം മുൻനിർത്തിയുളള സമീപനമാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതെന്നും കമ്മീഷൻ നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top