സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പാണ്. ആഗോള വിപണിയിലെ ശക്തമായ മുന്നേറ്റം കേരളത്തിലുമെത്തിയതോടെ സ്വര്‍ണവിലയില്‍ രണ്ട് ദിവസത്തിനിടയില്‍ 2160 രൂപയുടെ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇന്നത്തെ ദിവസത്തില്‍ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 2000 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.നാലഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആശ്വാസമാവായിരുന്നു സ്വര്‍ണവിപണി, വില കുറയുന്നതാണ് ട്രെന്‍ഡ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ 160 രൂപ കൂടി, അതിന് പിന്നാലെ ഇന്നത്തെ 2000 രൂപയുടെ വര്‍ധനവ് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.ആഗോളവിപണിയില്‍ 105 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെട്ടിരിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര നിരക്ക് 3363 ഡോളറാണ്, ഈ നില തുടരുകയാണെങ്കില്‍ 3500 ഡോളറിന് മുകളിലേക്ക് കടക്കുന്ന സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലും വില ഇനിയും വര്‍ധിക്കാനുള്ള സാധ്യത നിമിഷങ്ങള്‍ക്കുള്ളിലാണ്.ഇന്നത്തെ നിരക്കനുസരിച്ച് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72,200 രൂപയാണ്. ഗ്രാമിന് 9025 രൂപ. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7410 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയും ഗ്രാമിന് 108 രൂപയായി വര്‍ധിച്ചു.