വിവാഹ സഹായം ഉൾപ്പെടുത്തി കെഎസ്ആർടിസി ഇൻഷുറൻസ്; ജീവനക്കാർക്ക് പുതിയ ആശ്വാസം

കെഎസ്ആർടിസി ജീവനക്കാർക്ക് ഉദ്ദേശിച്ച് പുതിയ ഇൻഷുറൻസ് പദ്ധതി ഉൾപ്പെടെയുള്ള പുത്തൻ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് സെക്രട്ടറിേറ്റിലെ പിആർ ചേംബർ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വരുന്ന പദ്ധതി ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് കെഎസ്ആർടിസി ഈ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുകയാണ്.22095 സ്ഥിരം ജീവനക്കാർക്കാണ് പദ്ധതി ഗുണകരമാകുക. ജീവനക്കാർക്ക് പ്രീമിയം അടയ്ക്കേണ്ടതില്ല. വ്യക്തിഗത അപകടത്തിൽ മരണപ്പെടുന്ന ജീവനക്കാരുടെ കുടുംബത്തിന് 1 കോടി രൂപയും, എയർ ആക്‌സിഡന്റിനിടയിലെ മരണത്തിൽ 1.6 കോടി രൂപയും ലഭിക്കും. സ്ഥിരമായ പൂർണ്ണ വൈകല്യത്തിന് 1 കോടി വരെ, ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെ ലഭിക്കും.ഇതുകൂടാതെ അപകട മരണം സംഭവിച്ച ജീവനക്കാരുടെ കുട്ടികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസസഹായം, പെൺകുട്ടികളുടെ വിവാഹത്തിന് പരമാവധി 10 ലക്ഷം രൂപ ലഭിക്കും. ഇൻഷുറൻസിന്റെ ഭാഗമായി മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിന്, ചികിത്സാചെലവിനും സഹായം ലഭിക്കും. ജീവനക്കാർക്ക് താല്പര്യമുള്ളവർക്ക് 2 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയുള്ള മെഡിക്കൽ ഇൻഷുറൻസിലേക്കും ചേരാം.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 56 പരിഷ്‌ക്കാരങ്ങൾ കെഎസ്ആർടിസിയിൽ നടപ്പാക്കിയതായി മന്ത്രി പറഞ്ഞു. ക്യാൻസർ പരിശോധനാ പദ്ധതി എല്ലാ ജീവനക്കാർക്കും ആവിഷ്ക്കരിച്ചു. ആരോഗ്യപ്രശ്‌നമുള്ള ജീവനക്കാരെ ഓഫീസിൽ വിന്യസിക്കുന്നതിനുള്ള നടപടികളും നടപ്പിലാക്കുന്നു.ജൂൺ 22ന് ശേഷം കെഎസ്ആർടിസി പൂർണമായും കംപ്യുട്ടറൈസേഷനിലേക്ക് കടക്കുമെന്ന് മന്ത്രി അറിയിച്ചു. ഇ-ഫയലിംഗ് സംവിധാനം, യുപിഐ/കാർഡ് പേയ്‌മെന്റുകൾ, വിദ്യാർത്ഥികൾക്ക് സ്മാർട്ട് കൺസഷൻ കാർഡ്, എല്ലാ ഡിപ്പോകളിലും സ്‌പെയർ പാർട്‌സ് ലഭ്യത, നിരീക്ഷണ ക്യാമറകൾ, ഡിജിറ്റൽ ബോർഡുകൾ, മൊബൈൽ അപ് വഴി ലൈവ് ട്രാക്കിങ് തുടങ്ങിയ നിരവധി സാങ്കേതിക പരിഷ്‌ക്കാരങ്ങൾ ഉടൻ എത്തും.ഇതിനൊപ്പം നിലവിലുള്ള KSRTC ആപ്പുകളുടെ ഉപയോഗസാദ്ധ്യതകളും ഭാവിയിലെ സഹകരണ മാർഗങ്ങളും പരിശോധിക്കുന്നതിനായി ആപ്പുകൾ വികസിപ്പിച്ച വ്യക്തികളും സ്ഥാപനങ്ങളും KSRTCയുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top