ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പ്രവേശനത്തിന് അവസരം; എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാംഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ ആരംഭിക്കുന്ന 142ാമത് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ഡ് ഓഫീസറെന്ന നിലയില്‍ സേവനം ലഭ്യമാകുന്ന ഈ കോഴ്‌സിലേക്ക് അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.2026 ജനുവരി ഒന്നിന്റെ അടിസ്ഥാനത്തില്‍ 20 മുതല്‍ 27 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 1999 ജനുവരി 2നും 2006 ജനുവരി 1നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം.അഭ്യര്‍ത്ഥികള്‍ അംഗീകരിച്ച എഞ്ചിനീയറിംഗ് ബിരുദം നേടിയവരായോ അതിന്റെ ഫലത്തിനായി കാത്തിരിക്കുന്നവരായോ ആയിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ട്രെയിനിങ്ങിനിടെ സ്റ്റൈപ്പന്റ് ലഭിക്കും. ഐഎംഎയുടെ നിബന്ധനകള്‍ പ്രകാരമായിരിക്കും സ്റ്റൈപ്പന്റ് നിശ്ചയിക്കുക.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 മെയ് 29. താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴിയുള്ള വണ്‍ ടൈം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദമായ വിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിക്കുക.