ജമ്മുകശ്മീരില്‍ വീണ്ടും പ്രകോപനം; പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണ ശ്രമം ഇന്ത്യൻ സൈന്യം തകര്‍ത്തു.ജമ്മുവിലെ വിമാനത്താവളം ലക്ഷ്യമാക്കി പാകിസ്ഥാനിൽ നിന്ന് ഉണ്ടായ ഡ്രോൺ ആക്രമണ ശ്രമം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഏകദേശം അൻപതോളം ഡ്രോണുകളെ സൈന്യം വെടിവെച്ച് തകർത്തതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സൈറണ്‍ മുഴക്കുകയും കർശന സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.അതേസമയം, സൈന്യം ശക്തമായ തിരിച്ചടിയായി മിസൈൽ പ്രയോഗം നടത്തിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഉപദ്രവങ്ങൾക്കെതിരേ ഇന്ത്യയുടെ പ്രതിരോധ സംവിധാനം സജ്ജമാണെന്നത് വീണ്ടും വ്യക്തമാക്കിയ സംഭവം കൂടിയാണിത്.