മാനന്തവാടി: മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായ് അവസാനഘട്ട ടാറിങ് പ്രവര്‍ത്തികള്‍ ഇന്ന് (2025 മെയ് 8, വ്യാഴം) രാവിലെ 7 മണി മുതല്‍ ആരംഭിക്കുന്നതിനാല്‍ മാനന്തവാടി നഗരത്തിലുടനീളം ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.തലശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കണിയാരം ജി.കെ.എം
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സ്‌കൂളിന് സമീപമുള്ള ജംഗ്ഷനിലൂടെ ചൂട്ടക്കടവ് റോഡിലേക്ക് തിരിഞ്ഞ്, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വഴി താഴെയങ്ങാടി വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതായിരിക്കും.ഇതിനിടെ ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന വാഹനങ്ങള്‍ ഗാന്ധി പാര്‍ക്കിലൂടെ വണ്‍വേ സംവിധാനമനുസരിച്ച് എരുമത്തെരുവ് വഴിയായി തുടരേണ്ടതുണ്ടാകും.