മാനന്തവാടി: എടവക പന്നിച്ചാലില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ അച്ഛനെ വെട്ടിക്കൊന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
കടന്നലാട്ട് കുന്നില്‍ മലേക്കുടി ബേബി (63)യെ മകന്‍ റോബിന്‍ എന്ന പോപ്പി (36) വെട്ടിയാണ് കൊലപ്പെടുത്തിയത്. രാത്രിയോടെയായിരുന്നു ദാരുണ സംഭവമെന്ന് പ്രാഥമിക വിവരം.ബേബി ഭാര്യ വത്സയോടും മകന്‍ റോബിനോടുമൊപ്പമാണ് താമസിച്ചിരുന്നത്. രാത്രി ഏകദേശം പതിനൊന്ന് മണിയോടെ വീട്ടിനകത്ത് നിന്ന് വലിയ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ബേബിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിന് ശേഷം റോബിന്‍ വീട്ടില്‍ നിന്ന് മുങ്ങിയിരുന്നെങ്കിലും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.