തിരുവനന്തപുരം: 2025ലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആകെ 4,27,020 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,24,583 പേർ വിജയിച്ചപ്പോൾ വിജയശതമാനം 99.5 ശതമാനമായി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവെങ്കിലും, സമഗ്രമായ വിജയം കൈവരിച്ചിരിക്കുന്നു.ഈ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 61,449 ആയി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവരുള്ളത് – 4,115 കുട്ടികള്‍. വിജയശതമാനത്തില്‍ കണ്ണൂര്‍ ജില്ല 99.87 ശതമാനത്തോടെ മുന്നിലാണ്. ഏറ്റവും കുറഞ്ഞത് തിരുവനന്തപുരം ജില്ലയില്‍ – 98.59%. വിദ്യാഭ്യാസ ജില്ലകളില്‍ വിജയശതമാനം ഏറ്റവും കൂടിയത് പാലയിലും മാവേലിക്കരയിലും – 100%. ഏറ്റവും കുറവ് ആറ്റിങ്ങലില്‍ – 98.28%.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സേ പരീക്ഷയും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളുംഉപരിപഠനത്തിന് അര്‍ഹത ലഭിക്കാത്ത റഗുലർ വിഭാഗം വിദ്യാർത്ഥികൾക്ക് പരമാവധി 3 വിഷയങ്ങളിൽ സേ പരീക്ഷ എഴുതാം. ഈ പരീക്ഷ 2025 മെയ് 28 മുതല്‍ ജൂണ്‍ 2 വരെ നടക്കും. ഫലം ജൂണ്‍ അവസാനവാരം പ്രസിദ്ധീകരിക്കും.മാര്‍ച്ച് പരീക്ഷയിലൂടെ യോഗ്യത നേടിയവരുടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരത്തില്‍ ഡിജിലോക്കറില്‍ ലഭ്യമാകും. സേ പരീക്ഷയെ തുടര്‍ന്നുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ മൂന്നാം വാരത്തില്‍ ലഭ്യമാകുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ ജൂണ്‍ 12 മുതൽ2025 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷ ജൂണ്‍ 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമർപ്പിക്കാം. പരമാവധി മൂന്ന് വിഷയങ്ങള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
മാര്‍ക്ക്ഷീറ്റ് വിതരണം: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
പരീക്ഷാഫലം പ്രഖ്യാപിച്ചതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് മാര്‍ക്ക്ഷീറ്റ് കൈമാറാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷാഫല പ്രഖ്യാപനത്തിന് ശേഷം മൂന്നു മാസത്തിനകം പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിച്ചാല്‍ മാര്‍ക്ക്ഷീറ്റ് നല്‍കും.
പ്രൈവറ്റ് വിഭാഗവും ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുംഎസ്.എസ്.എല്‍.സി പ്രൈവറ്റ് പരീക്ഷയില്‍ 68പേര്‍ പുതിയ സ്‌കീം പ്രകാരമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 46 പേര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത ലഭിച്ചു (67.65%). പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ 6 പേരില്‍ 4പേര്‍ വിജയിച്ചു (66.67%).ടി.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക് 3,057 പേരും എ.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക് കേരള കലാമണ്ഡലത്തില്‍ 66 പേരും പങ്കെടുത്തു.