റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാം; കേരളത്തിലും നിരവധി ഒഴിവുകള്‍

ഇന്ത്യൻ റെയിൽവേയിൽ 9970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകൾ; കേരളത്തിൽ മാത്രം 510 ഒഴിവുകൾഇന്ത്യൻ റെയിൽവേയുടെ വിവിധ സോണുകളിൽ 9970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എപ്രിൽ 12 ന് ആരംഭിച്ച അപേക്ഷ നടപടികൾ മേയ് 11ന് അവസാനിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

സ്ഥിരതയുള്ള സർക്കാർ ജോലിക്ക് ആഗ്രഹിക്കുന്നവർക്ക് ഈ അവസരം മികച്ചതായിരിക്കും.2025 ജൂലൈ 1ന് 18നും 30നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പ്രകാരം ആനുകൂല്യ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകളുണ്ട്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾ 500 രൂപ അപേക്ഷാഫീസായി അടയ്ക്കണം, ഇവരിൽ സിബിടി-1 പരീക്ഷ എഴുതുന്നവർക്ക് 400 രൂപ റീഫണ്ട് ലഭിക്കും. എസ്.സി, എസ്.ടി, വിമുക്തഭടന്മാർ, പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ഫീസ് 250 രൂപയായിരിക്കും, ഇവർക്കു പരീക്ഷ എഴുതിയാൽ പൂർണ റീഫണ്ട് ലഭിക്കും.അംഗീകൃത എൻസിവിടി അല്ലെങ്കിൽ എസ്‌സിവിടി അംഗത്വമുള്ള ഐടിഐയോടൊപ്പം മെട്രിക്കുലേഷൻ അല്ലെങ്കിൽ എസ്‌എസ്‌എൽസി പാസായിരിക്കണം. ആക്ട് അപ്രന്റീഷിപ്പ് പാസായിട്ടുള്ളവർക്കും അപേക്ഷിക്കാം. എ1 മെഡിക്കൽ സ്റ്റാൻഡേർഡ് പാലിക്കേണ്ടതും കാഴ്ചശക്തിയും ശാരീരികക്ഷമതയും നിർണ്ണായകവുമാണ്.തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രാഥമിക സ്ക്രീനിംഗ്, സാങ്കേതിക പരീക്ഷ, താത്പര്യപരിശോധന എന്നിവ ഉണ്ടാകും. ഓരോ ഘട്ടത്തിലും യോഗ്യത നേടുന്നവരെയാണ് അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കുക. അവസാനഘട്ടത്തിൽ വിദ്യാഭ്യാസ രേഖകളും തിരിച്ചറിയൽ രേഖകളും പരിശോധിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രാരംഭ ശമ്പളമായി 19900 രൂപ ലഭിക്കും.കേരളം ഉൾപ്പെടുന്ന സതേൺ റെയിൽവേ മേഖലയിൽ മാത്രം 510 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. www.rrbapply.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കി ആവശ്യമായ വിവരങ്ങളും രേഖകളും സമർപ്പിച്ചശേഷം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top