ഇനി താഴേക്ക് വരുന്നില്ലേ? സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും വില വർധിച്ചതോടെ, ഗ്രാമിന് 30 രൂപയും പവന്‍ക്ക് 240 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 9045 രൂപയും, പവന്റെ വില 72360 രൂപയുമെത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ലോകവ്യാപകമായ വിപണിപ്രവർത്തനങ്ങളുടെയും ഡോളറിന്റെ മൂല്യത്തകർച്ചയുടെയും ഫലമായാണ് ഈ വളർച്ച. സ്പോട്ട് ഗോൾഡിന്റെ വില 1.1 ശതമാനം ഉയർന്ന് ഔൺസിന് 3340.29 ഡോളറായിക്കഴിഞ്ഞു. ഈ ആഴ്ച മാത്രം സ്വർണത്തിന് 3.1 ശതമാനം വില വർധനയുണ്ടായപ്പോൾ, ഈ വർഷം തുടക്കം മുതൽ 27 ശതമാനംവരെ സ്വർണവില വർദ്ധിച്ചതായി റിപ്പോർട്ട്.യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വിലയും 1.1 ശതമാനം ഉയർന്ന് 3344 ഡോളറായിക്കഴിഞ്ഞു. അതിനൊപ്പം, ഡോളർ ഇൻഡക്സ് കഴിഞ്ഞ ദിവസം 0.3 ശതമാനം ഇടിഞ്ഞിരുന്നു, ഇത് സ്വർണവില ഉയരാൻ കാരണമായി.നിക്ഷേപകരുടെ തിരിഞ്ഞുനോട്ടം ഇപ്പോൾ വീണ്ടും സ്വർണത്തിലേക്കാണ് – വിലക്കയറ്റം ഇനിയും തുടരാമെന്നാണു സൂചന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top