ജില്ലയില്‍ നിപ സ്ഥിരീകരിച്ച ഒരാള്‍ക്കൊപ്പം സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 11 പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇതോടെ നെഗറ്റീവ് ഫലം ലഭിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് പുതുതായി 18 പേരെ കൂടി സമ്ബര്‍ക്കപ്പട്ടികയില്‍ ചേര്‍ത്തതോടെ ആകെ 112 പേര്‍ പട്ടികയിലുണ്ട്. ഇവരില്‍ 54 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലുമാണ്, 58 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം ആളുകള്‍ സമ്പര്‍ക്ക പട്ടികയിലുളളത് — 81 പേര്‍. പാലക്കാട്ട് നിന്ന് 25, കോഴിക്കോട് നിന്ന് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തരെന്നിങ്ങനെയാണ് എണ്ണം.നിലവില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ ഗുരുതരാവസ്ഥയിലാണ് ചികിത്സയിലുള്ളത്. 10 പേരാണ് നിരീക്ഷണത്തിനായി ചികിത്സയിലുള്ളത്, അതില്‍ 2 പേര്‍ ഐസിയുവിലാണ്. ഹൈറിസ്‌ക് പട്ടികയിലുള്ള 10 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് മരുന്ന് നല്‍കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിപ അവലോകന യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇന്ന് 2087 വീടുകള്‍ പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഇതുവരെ ആകെ 3868 വീടുകളാണ് സന്ദര്‍ശിച്ചത്. ഹൗസ് വിസിറ്റ് 87 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.വ്യക്തമായ നിരീക്ഷണവും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവുമായുള്ള ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷനില്‍ മൃഗങ്ങളിലെ മരണങ്ങള്‍ പ്രത്യേകമായി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രിയും അറിയിച്ചു.