പിന്നോട്ടില്ല, മുകളിലേക്ക് തന്നെ; ഇന്നത്തെ സ്വർണ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നതിനു ശേഷമുള്ള ദിനത്തിൽ വില കൃത്യമായ നിലയിൽ തുടരുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇന്നലെ പവന് 240 രൂപയുടെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. അതിനാൽ തന്നെ ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ രേഖപ്പെടുത്തുന്നത് 72,360 രൂപയിലായാണ്.മെയ് മാസാരംഭത്തിൽ നിന്ന് ഇതുവരെ 1720 രൂപയുടെ കുറവാണ് സ്വർണവില അനുഭവിച്ചത്. വില 70,000 രൂപയ്ക്ക് താഴേക്ക് പോകുമെന്ന് പ്രതീക്ഷിച്ച ഉപഭോക്താക്കളുടെ കണക്കുകൾക്ക് വിരുദ്ധമായി, വീണ്ടും വില കുതിച്ചുകയറിയതാണ് ഇന്നലത്തെ വളർച്ച.ഇന്ന് വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9045 രൂപയും, 18 കാരറ്റിന് 7455 രൂപയുമാണ് വില. വെള്ളിയുടെ വിലയിൽ ഇതുവരെ മാറ്റമില്ല. സാധാരണ വെള്ളിയുടെ ഒരു ഗ്രാമിന് വിപണിയിൽ നിലവിലുള്ള വില 108 രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top