കാർഡ് എടുത്തില്ലെന്ന ഭയം വേണ്ട; ഇനി കാർഡില്ലാതെ എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കാം

ഇനി അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിയമവിരുദ്ധമായ പ്ലസ് വണ്‍ പ്രവേശനം തടയാന്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ സര്‍ക്കുലര്‍ പുറത്തിറക്കിയതായി മന്ത്രി പറഞ്ഞു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഈ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റും റിസര്‍വേഷന്‍ കോട്ടകളും എങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്ന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്.ഇതിന്റേതിരായി അഡ്മിഷന്‍ നടത്തുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ഇത്തരം പ്രവേശനങ്ങള്‍ റദ്ദാക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിലുമാണ് സര്‍ക്കാരിന്റെ നിശ്ചയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ പ്രവേശന നടപടികള്‍ നിരീക്ഷിക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡിഇഒമാര്‍, എഇഒമാര്‍ തുടങ്ങിയവരോടും നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തുന്ന പക്ഷം ക്ഷമയില്ലാത്ത നടപടികളാണ് സ്വീകരിക്കുക.അതോടൊപ്പം, പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി അടുത്തയാഴ്ച നേരിട്ട് ചര്‍ച്ച നടത്തുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഇതുവരെ രണ്ടു തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും, കേരളത്തിന്റെ അഭിഭാഷകനുമായി ഇതിനായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 1500 കോടി രൂപ കേരളത്തിന് കിട്ടേണ്ടതാണെന്നും, ആ തുക സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് വിട്ടുവീഴ്ചയില്ലാത്തതാണെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top