മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം സൃഷ്ടിച്ചു; ജയിൽവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസ്

പനമരം: നിയന്ത്രണം നഷ്ടപ്പെട്ട കാറോടിച്ച് രണ്ട് വാഹനങ്ങളിൽ ഇടിച്ചു അപകടമുണ്ടാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പനമരം പോലീസ് കേസെടുത്തു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ കണിയാമ്പറ്റ സ്വദേശി മനീഷ് (34) നെതിരെയാണ് നടപടി.ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. കൂളിവയൽ ടൗണിൽ നിർത്തിയിട്ടിരുന്ന പീച്ചങ്കോട് സ്വദേശി മുഹമ്മദാലിയുടെ കാറിൽ ആദ്യം ഇടിച്ച കാർ, പിന്നീട് വളവിൽ പച്ചക്കറി ഇറക്കി തിരിച്ചു പോകുകയായിരുന്ന പിക്കപ്പിലും ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നു.പ്രദേശത്തെ നാട്ടുകാർ ഓടിയെത്തി കണ്ടത്, കടുത്ത മദ്യലഹരിയിലായിരുന്ന മനീഷിനെ നിലത്ത് നന്നായി നിൽക്കാനും സാധിച്ചില്ലായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും, പനമരം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.ഇടിയുണ്ടായിട്ടും ഏതൊരാള്ക്കും ഗുരുതരമായി പരിക്കില്ലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇതേ സ്ഥലത്ത് മറ്റൊരു വാഹനാപകടം കൂടി ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top