2025-26 അധ്യയന വര്‍ഷത്തിനായുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ അപേക്ഷ നടപടികള്‍ ആരംഭിക്കുന്നു. മേയ് 14 മുതല്‍ 20 വരെ https://hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാകും അപേക്ഷകള്‍ സ്വീകരിക്കുക. എസ് എസ് എല്‍ സി അല്ലെങ്കില്‍ പത്താം ക്ലാസ് തുല്യതാ പരീക്ഷയില്‍ ഓരോ വിഷയത്തിനും ഡിപ്ലസ് ഗ്രേഡ് നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2025 ജൂണ്‍ ഒന്നിനുള്ളില്‍ 15 വയസ്സ് പൂര്‍ത്തിയാകുകയും 20 വയസ്സ് കടക്കരുത് എന്നതാണ് പ്രായപരിധി. എന്നാല്‍, കേരളത്തിലെ പൊതു പരീക്ഷാ ബോർഡില്‍ നിന്ന് എസ് എസ് എല്‍ സി വിജയിച്ചവര്‍ക്ക് കുറഞ്ഞ പ്രായപരിധി ബാധകമല്ല.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
അപേക്ഷ സമർപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈനായാണ്. വീട്ടിലെ കമ്പ്യൂട്ടറിലൂടെയോ, കഴിഞ്ഞതായി പത്താം ക്ലാസ് പഠിച്ച ഹൈസ്കൂളിലെ കംപ്യൂട്ടർ ലാബ് സൗകര്യത്തിലൂടെയോ, സമീപത്തെ സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ലാബുകളില്‍ അദ്ധ്യാപകരുടെ സഹായത്തോടെ അപേക്ഷ സമർപ്പിക്കാം. കാൻഡിഡേറ്റ് ലോഗിൻ സംവിധാനം ഉപയോഗിച്ചാണ് പ്രവേശന നടപടികള്‍ പൂർത്തിയാക്കേണ്ടത്.പ്രവേശന പ്രക്രിയയുമായി ബന്ധപ്പെട്ട പ്രധാന തീയതികളും വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈൻ അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 20-നാണ്. ട്രയല്‍ അലോട്ട്മെന്റ് മേയ് 24ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെൻ്റ് ജൂൺ 2ന് നടക്കും. മുഖ്യ അലോട്ട്മെന്റ് ജൂൺ 17ന് അവസാനിക്കും. ക്ലാസുകള്‍ ജൂൺ 18ന് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്കും നിഷ്കര്‍ഷങ്ങള്‍ക്കും ഹസ്കാപ് വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://hscap.kerala.gov.in