സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ കുറവ്. ഇന്ന് മാത്രം പവന് വില 920 രൂപ കുറഞ്ഞതോടെ, വിപണിയിലെ സ്വർണവില 71,000 രൂപയ്ക്ക് താഴെയായി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
നിലവിൽ ഒരു പവന് (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ വില 70,120 രൂപയാണ്.ഇന്നലെ പവന് വിലയിൽ 1,320 രൂപയുടെ വലിയ ഇടിവ് നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ടുദിവസത്തിനുള്ളിൽ മൊത്തം 2,280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 6ന് ശേഷമുള്ള ഏറ്റവും കുറവ് വിലയിലേക്കാണ് ഇതോടെ സ്വർണവില വീണ്ടും എത്തിയത്.ഇപ്പോൾ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില 8,765 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7,220 രൂപയും നിരക്കാണ് നിലവിൽ ഉള്ളത്. വെള്ളിയുടെ വിലയിൽ മാറ്റമില്ല; ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയാണ് വിപണിയിലെ നിരക്ക്.