കേരള സർക്കാരിന്റെ ഭവനം ഫൗണ്ടേഷനിൽ ക്ലർക്കും ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസം നീളുന്ന ഈ നിയമനം ദിവസ വേതനമായി 800 രൂപ വീതം ലഭിക്കുന്ന തസ്തികയിലേക്കാണ്. ആകെ ഒഴിവുകളുടെ എണ്ണം ഒന്നു മാത്രമാണ്.പത്താം ക്ലാസ് യോഗ്യതയോ അതിന് തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ലേബർ ഡിപ്പാർട്ട്മെന്റിന് കീഴിലോ അതുമായി ബന്ധപ്പെട്ട വെൽഫെയർ ബോർഡുകളിൽ പ്രവർത്തിച്ചിരുന്ന ക്ലർക്കോ സൂപ്രണ്ടോ ആയി വിരമിച്ചിട്ടുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷനോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് മെയ് 20ന് മുൻപായി തപാൽ മുഖേനയോ നേരിട്ടോ താഴെക്കൊടുത്തിരിക്കുന്ന വിലാസത്തിൽ സമർപ്പിക്കണം:Bhavanam Foundation Kerala Office, Kunnukuzhi, Vanchiyoor PO, Thiruvananthapuram – 695035, Kerala.